തിരുവനന്തപുരം∙ കോഴിക്കോട് ചിന്തൻ ശിബിരത്തിൽ പ്രഖ്യാപിച്ച കെപിസിസി ഓൺലൈൻ റേഡിയോ ആയ ‘ജയ്‌ഹോ’ സ്വാതന്ത്ര്യ ദിനത്തിൽ പ്രക്ഷേപണം ആരംഭിക്കും. ഇന്ദിരാഭവനിൽ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. വാർത്തയ്ക്കും വിനോദത്തിനും പ്രാധാന്യം നൽകി ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ആണ് ജയ് ഹോ റേഡിയോ ജനങ്ങളിൽ എത്തുക. വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ, വിനോദപരിപാടികൾ എന്നിവയ്ക്കു പുറമേ മത്സര പരിപാടികളും ഉണ്ട്. കോൺഗ്രസ് നേതാക്കൾ അവതാരകരായി വരും.
English Summary: KPCC online radio broadcast