ദേശീയ പതാക ഉയർത്താം ഇന്നു മുതൽ

india-flag-image
എല്ലാ കയ്യിലും ത്രിവർണം: എല്ലാം വീട്ടിലും ദേശീയ പതാക (ഹർ ഘർ തിരംഗ) പ്രചാരണത്തിന്റെ ‌‌ഭാഗമായി രാജസ്ഥാനിലെ ബിക്കാനിറിലെ സ്കൂളിൽ പതാകയേന്തിയ വിദ്യാർഥികൾ. ചിത്രം: പിടിഐ
SHARE

തിരുവനന്തപുരം ∙ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ഇന്നു തുടക്കമാകും. 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്താം.

വീടുകളിൽ ഉയർത്തുന്ന ദേശീയ പതാക ഈ 3 ദിവസം രാത്രി താഴ്ത്തേണ്ടതില്ല. സർക്കാർ –സർക്കാരിതര ഓഫിസുകളിൽ കൊടിമരത്തിൽ അല്ലാതെ ഉയർത്തുന്ന പതാകയും 3 ദിവസം താഴ്ത്തണമെന്നില്ല. സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക കൊടിമരത്തിലെ പതാക 15ന് ഉയർത്തിയാൽ മതി.

English Summary: National flag hoisting from today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}