ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11നു കേരളത്തിൽ; സംസ്ഥാനത്ത് 453 കിലോമീറ്റർ പര്യടനം

1248-rahul-gandhi
SHARE

തിരുവനന്തപുരം∙ രാഹുൽഗാന്ധി എംപിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര മൂന്നു ദിവസത്തെ പര്യടന ശേഷം 11നു രാവിലെ കേരള അതിർത്തിയിലെത്തും. അതിർത്തിയായ കളിയിക്കാവിളയിൽ യാത്രയ്ക്കു വൻ സ്വീകരണം നൽകുമെന്നു കെപിസിസി അറിയിച്ചു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ടു 4 മുതൽ രാത്രി 7 വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണു പദയാത്ര. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാത വഴിയും തുടർന്നു നിലമ്പൂർ വരെ സംസ്ഥാന പാത വഴിയുമാണു കടന്നുപോകുന്നത്.

പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കിലോ മീറ്ററാണു കേരളത്തിലെ പര്യടനം. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം, 17,18,19,20 തീയതികളിൽ ആലപ്പുഴ, 21,22 തീയതികളിൽ എറണാകുളം, 23,24,25 തീയതികളിൽ തൃശൂർ ജില്ലകളിലാണു പര്യടനം. 26നും 27ന് ഉച്ചവരെയും പാലക്കാടു ജില്ലയിലാണു യാത്ര. 27ന് ഉച്ചയ്ക്കു ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28 നും 29നും മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി കർണാടകത്തിൽ പ്രവേശിക്കും.

കേരളത്തിൽ 43 നിയമസഭാ മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും യാത്ര കടന്നുപോകും. യാത്രയുടെ വിജയത്തിനായി ജില്ലാ പ്രവർത്തക കൺവൻഷനുകൾ ചേരും. 17ന് എറണാകുളം, തൃശൂർ, 18നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 19നു മലപ്പുറം, പാലക്കാട്, കോഴിക്കോട്, 20ന് ഇടുക്കി, കോട്ടയം, വയനാട്, 21നു കണ്ണൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ കൺവൻഷനുകൾ നടക്കും.

English Summary: Rahul Gandhi Bharat Jodo Yathra reaches kerala on september 11

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}