സ്കൂൾ ബസിന്റെ അടിയിൽപെട്ട് ജീവനക്കാരൻ മരിച്ചു; മരണം മകളുടെ കൺമുന്നിൽ

HIGHLIGHTS
  • ഭാര്യയ്ക്കു പകരം ബസിൽ ജോലി ചെയ്യാനെത്തിയപ്പോൾ ദുരന്തം
jijo
ജിജോ
SHARE

തൊടുപുഴ  ∙ മുന്നോട്ടെടുത്ത സ്കൂൾ ബസിന്റെ അടിയിൽപെട്ട് ബസ് ജീവനക്കാരൻ മരിച്ചു; അപകടം നടന്നത് ബസിലുണ്ടായിരുന്ന മകളുടെ കൺമുന്നിൽ. മലയിഞ്ചി ആൾക്കല്ല്‌ പടിഞ്ഞാറയിൽ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസിന്റെ അടിയിൽപെട്ടു മരിച്ചത്. ഭാര്യ ആയയായി ജോലി ചെയ്യുന്ന ബസിൽ അവരുടെ അഭാവത്തിൽ പകരക്കാരനായി ജോലി ചെയ്യാനെത്തിയതാണു ജിജോ. 

ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനു സമീപമായിരുന്നു അപകടം. ഇവിടെ നിർത്തിയശേഷം മുന്നോട്ടെടുത്ത ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പുല്ലിൽ ചവിട്ടി കാലുതെന്നി ജിജോ ബസിനടിയിലേക്കു വീഴുകയായിരുന്നു. പിൻചക്രം കയറിയിറങ്ങിയാണു മരണം. 

ജിജോ കയറുന്നതിനു മുൻപ് ബസിലുള്ള വിദ്യാർഥികൾ ബെല്ലടിച്ചതുകൊണ്ടാണ് ഡ്രൈവർ ബസ് എടുത്തതെന്നു പറയുന്നുണ്ടെങ്കിലും സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചു. മറ്റൊരു വാഹനം വന്നപ്പോൾ ബസ് റോഡിന്റെ അരികിലേക്കു മാറ്റാൻ വേണ്ടി എടുക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതർ അറിയിച്ചു.  

ജിജോയുടെ ഇളയ മകൾ 6–ാം ക്ലാസ് വിദ്യാർഥിനിയായ എലിസബത്ത് ബസിലുണ്ടായിരുന്നു. അപകടം കണ്ട മകൾ റോഡിൽ ഇറങ്ങി പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾക്കു കൈനീട്ടി. ഇതുവഴി വന്ന ചീനിക്കുഴി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേലിന്റെ കാറിൽ ജിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജിജോയുടെ മൃതദേഹം ഇന്നു രാവിലെ 8ന് ബൗണ്ടറിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം 11ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റാണി. മറ്റൊരു മകൾ: എയ്ഞ്ചൽ മരിയ.

Content Highlight: Accident Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}