ക്ഷാമം, വിലക്കയറ്റം: 38 ലക്ഷം ടൺ പരിപ്പ് വിപണിയിലെത്തിക്കും

SHARE

കൊച്ചി ∙ ദൗർലഭ്യവും വിലവർധനയും പരിഹരിക്കാൻ കേന്ദ്രം 38 ലക്ഷം ടൺ പരിപ്പു വർഗങ്ങൾ വിപണിയിലിറക്കുന്നു. ഇറക്കുമതി വൈകുമെന്നതിനാൽ സർക്കാരിന്റെ പക്കലുള്ള കരുതൽ ശേഖരം വിപണിയിലിറക്കി വില പിടിച്ചു നിർത്താനാണു ശ്രമം. പൂഴ്ത്തിവയ്പു തടയാൻ അവശ്യസാധന നിയമപ്രകാരം കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ആഴ്ച തോറും സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചു മന്ത്രാലയത്തിന്റെ പോർട്ടലിൽ രേഖപ്പെടുത്താനാണു നിർദേശം. 

ഉഴുന്നിനും തുവരപ്പരിപ്പിനും രണ്ടാഴ്ചയ്ക്കുള്ളിൽ 15 – 25 രൂപയുടെ വർധനയുണ്ടായി. രണ്ടാഴ്ച മുൻപ് ഒരു കിലോഗ്രാം ഉഴുന്നിനു ശരാശരി 108 രൂപയായിരുന്നു മൊത്ത വില. ചില്ലറ വില 115 –120 രൂപ. ഇപ്പോൾ, മൊത്ത വില 123 രൂപ. ചില്ലറ വില 130 – 140 രൂപ. മൊത്ത വില 94 രൂപയും ചില്ലറ വില 100 – 105 രൂപയുമായിരുന്ന തുവരപ്പരിപ്പിന് ഇപ്പോൾ വില യഥാക്രമം 117 രൂപ, 125 – 130 രൂപയാണ്. ഉൽപാദനം കുറഞ്ഞതാണു വിലക്കയറ്റത്തിനുള്ള പ്രധാന കാരണം.

English Summary: Action to solve dal shortage in market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}