ADVERTISEMENT

കൊല്ലം∙ സംസ്ഥാനത്തിന്റെ വികസനത്തിനു തടയിടാനുള്ള കോൺഗ്രസ് ബിജെപി സഖ്യത്തിന്റെ സമ്മർദമാണ് കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ നീക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കിഫ്ബി വഴിയുള്ള വികസനം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നു പരിഹസിച്ചവരുണ്ട്. എന്നാൽ 5 വർഷം പിന്നിടുമ്പോൾ 70000 കോടിക്ക് മുകളിൽ കിഫ്ബി വഴിയുള്ള വികസനം സാധ്യമായിട്ടുണ്ട്. 

നാടിന്റെ പശ്ചാത്തല വികസനത്തിന് ആവശ്യമായ ചില പദ്ധതികൾക്കു കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണെന്നും അത് വൈകിപ്പിച്ചാലും എല്ലാക്കാലത്തേക്കും തടയാൻ കഴിയില്ലെന്നും എന്തൊക്കെ ഉടക്കിട്ടാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത പൂർത്തീകരിക്കുമെന്നും  കെ റെയിലിന്റെ പേരു പറയാതെ മുഖ്യമന്ത്രി പരാമർശിച്ചു. കേരളത്തിൽ നിന്ന് ലോക്സഭയിൽ എത്തിയ ബഹുഭൂരിപക്ഷം എംപിമാരും നാടിനെതിരായ സമീപനമാണ് സ്വീകരിക്കുന്നത്. അവർക്കൊപ്പം കേന്ദ്രവും ചേരുകയാണ്. വികസനം അട്ടിമറിച്ചാൽ ഈ നാട് ഒരിഞ്ച് മുന്നോട്ടു പോകില്ലെന്നും അതാണ് അവർക്കു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan against enforcement directorate in kiifb issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com