ADVERTISEMENT

പാലോട് (തിരുവനന്തപുരം) ∙ ഗാന്ധിജിയെ കൊന്നത് ആർഎസ്എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് മുൻ മന്ത്രി എം.എം. മണി. 

അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്റെ  ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മണിയുടെ അഭിപ്രായപ്രകടനം. ഡി.കെ. മുരളി എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.

English Summary: M.M. Mani controversial statement against Jawaharlal Nehru regarding Mahatma Gandhi's assasination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com