ADVERTISEMENT

തിരുവനന്തപുരം ∙ താൽക്കാലിക ആശ്വാസമായി സംസ്ഥാന സർക്കാർ അനുവദിച്ച 20 കോടി. തുക അക്കൗണ്ടിൽ ലഭിച്ചതോടെ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) നൽകാനുണ്ടായിരുന്ന 15 കോടി രൂപ കുടിശിക കെഎസ്ആർടിസി അടച്ചു തീർത്തു. ഇന്നു മുതൽ സർവീസുകൾ പഴയപടി നടത്തും. 

ജൂലൈയിലെ ശമ്പള വിതരണവും ഭാഗികമായി തുടങ്ങി. തൂപ്പുകാർ ഉൾപ്പെടെ കരാർ ജീവനക്ക‍ാർക്കാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകിയത്. സർക്കാർ സഹായം ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആർടിസി നിർത്തിയിരുന്നു. 

നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യർഥനയാണ് കെഎസ്ആർടിസി നൽകിയത്. ഇതു പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അപേക്ഷ സമർപ്പിച്ചു. ഇതിൽ 50 കോടി നിലവിലെ ഓവർഡ്രാഫ്റ്റ് അടച്ചു തീർക്കാനും 3 കോടി രൂപ ഇതുവരെയുള്ള ഓവർഡ്രാഫ്റ്റിന്റെ പലിശ കൊടുക്കാനും 50 കോടി രൂപ ജൂലൈയിലെ ശമ്പള വിതരണത്തിനുമാണ് ആവശ്യപ്പെട്ടത്.

ശമ്പള വിതരണം: സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ

കൊച്ചി ∙ കോടതി നിർദേശിച്ച പ്രകാരം ജൂലൈയിലെ ശമ്പളം വിതരണം ചെയ്യാൻ 10 ദിവസത്തെ സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ ഉപഹർജി നൽകി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ശമ്പള വിതരണത്തിനു സർക്കാരിന്റെ സഹായം കിട്ടണം. ശമ്പളം വൈകുന്നതിനെതിരെ ആർ. ബാജി തുടങ്ങി ജീവനക്കാർ നൽകിയ ഹർജിയിലാണു കെഎസ്ആർടിസിയുടെ ഉപഹർജി.

Content Highlights: KSRTC, Government of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com