സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും

Pinarayi Vijayan | File Photo: Manorama
പിണറായി വിജയന്‍ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നാളെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 9 നു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയ ഗാനാലാപനം, മുഖ്യമന്ത്രിയുടെ സന്ദേശം, ദേശഭക്തി ഗാനാലാപനം തുടങ്ങിയവയുമുണ്ടാകും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്‌കൂളുകൾ, കോളജുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കണം. 

വകുപ്പു മേധാവികളും സ്ഥാപന മേധാവികളും ഇക്കാര്യം ഉറപ്പാക്കണം. ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുന്നത്. ഹരിതചട്ടം കർശനമായി പാലിക്കും.

English Summary: Chief Minister to hoist national flag at central stadium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}