ബൂത്ത് യോഗം ചേരാൻ സ്ഥലം കൊടുത്തില്ല; സിപിഎം ഏരിയ ഓഫിസിൽ കയ്യാങ്കളി

cpm-logo
SHARE

പത്തനംതിട്ട ∙ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ കമ്മിറ്റി ഓഫിസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ നഗരസഭാംഗം ആർ.സാബുവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി  വിഷ്ണുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ‌ കലാശിക്കുകയായിരുന്നു.

ബൂത്ത് കമ്മിറ്റി യോഗം നടത്താനായി ഓഫിസ് വിട്ടുനൽകാനാകില്ലെന്ന വിഷ്ണുവിന്റെ നിലപാടാണ് കൗൺസിലറെയും സംഘത്തെയും പ്രകോപിച്ചതെന്നാണ് വിവരം. തുടർന്നുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. പാർട്ടി ഓഫിസിലെ സംഘർഷാവസ്ഥ അറിഞ്ഞ് ഒട്ടേറെപ്പേർ സ്ഥലത്തെത്തിയിരുന്നു.

English Summary: Conflict between cpm members in area committee office

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA