ADVERTISEMENT

കാഞ്ഞങ്ങാട് ∙ സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്.

സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യകാരണം സിപിഎമ്മിന്റെ വല്യേട്ടൻ കളിയാണ്. ജില്ലയിലെ ആരോഗ്യ രംഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു പ്രമേയവും പാസാക്കി. ജില്ലയിലെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി മന്ത്രി വീണാ ജോർജ് സമൂഹമാധ്യമത്തിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. 

ഇതിനു പിന്നാലെയാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ ആരോഗ്യ രംഗത്തെ കുറവുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രമേയം പാസാക്കിയത്. ഇന്നലെ സമാപിച്ച സമ്മേളനത്തിൽ സി.പി.ബാബുവിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

English Summary: CPI Criticize EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com