ADVERTISEMENT

നെടുമ്പാശേരി ∙ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനക്കേസിൽ കുറ്റാരോപിതനായ മുൻ ഐബി ഉദ്യോഗസ്ഥൻ കെ.വി.തോമസിന്റെ വിദേശ യാത്ര ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. യുകെയിൽ മകളുടെ അടുത്തേക്ക് പോകുന്നതിനാണ് ഇദ്ദേഹം ഭാര്യയോടൊപ്പം ഇന്നലെ യാത്രയ്ക്ക് എത്തിയത്. 

ചെക്ക്–ഇൻ ചെയ്ത് എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിനെതിരെ തിരച്ചിൽ നോട്ടിസ് ഉണ്ടെന്നും യാത്ര ചെയ്യാനാവില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. യാത്ര നിഷേധിച്ചതിനെ തുടർന്ന് വിഷമാവസ്ഥയിൽ ആയ ഭാര്യയ്ക്ക് ചികിത്സ തേടേണ്ടി വന്നുവെന്നും ടിക്കറ്റിനും മറ്റുമായി ചെലവാക്കിയ 3 ലക്ഷത്തിലേറെ രൂപ നഷ്ടമായതായും അദ്ദേഹം പറഞ്ഞു. 

തനിക്ക് കേസിൽ പങ്കില്ലെന്ന കാര്യം സിബിഐ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു. ചാർജ് ഷീറ്റ് പോലും നൽകാതെ തിരച്ചിൽ നോട്ടിസ് ഒരു വർഷത്തിലധികം നിലനിൽക്കില്ല. യാത്രാ വിലക്ക് നീക്കി കിട്ടുന്നതിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Former IB official's foreign travel stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com