റെയിൽവേ വികസനത്തിന് ‘ഗതിശക്തി’ യൂണിറ്റുകൾ

railway-track
SHARE

പാലക്കാട് ∙ കേന്ദ്രത്തിന്റെ ‘ഗതിശക്തി’ പദ്ധതിയിൽ അടിസ്ഥാന വികസന പ്രേ‍ാജക്റ്റുകൾ നടപ്പാക്കാൻ റെയിൽവേ ഡിവിഷനുകളിൽ ‘ഗതിശക്തി യൂണിറ്റുകൾ’ ആരംഭിക്കുന്നു. മുന്നേ‍ാടിയായി ഡിവിഷൻ തലത്തിൽ ഗതിശക്തി ചീഫ് പ്രേ‍ാജക്ട് മാനേജരെ (സിപിഎം) നിയമിക്കാൻ റെയിൽവേ ബേ‍ാർഡ് ഉത്തരവായി. 

ആദ്യഘട്ടത്തിൽ സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ തുടങ്ങി പുതിയ വികസന പ്രവർത്തനങ്ങളും അനുബന്ധ പ്രേ‍ാജക്ടുകളുമാണു ഗതിശക്തി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പാക്കുക. 

നിലവിലുള്ള പദ്ധതികളുടെ പുരേ‍ാഗതി, വിലയിരുത്തൽ, അവ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ചുമതല എന്നിവയും ഈ യൂണിറ്റുകൾക്കാണ്. പുതിയ പ്രേ‍ാജക്ടുകളുടെ സർവേ, പ്രായേ‍ാഗികതാ പഠനം, വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതും ഗതിശക്തിയായിരിക്കും. 

റെയിൽവേ സ്റ്റേഷനുകളുടെ വികസനം, യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യമെ‍ാരുക്കൽ, സുരക്ഷയും ലെവൽക്രേ‍ാസിങ്ങും, ഉൽപാദന യൂണിറ്റുകളിലെ വർക്‌ഷോപ്പുകൾ, ഇലക്ട്രിഫിക്കേഷൻ, കൽക്കരി–തുറമുഖ ഇടപാടുകൾ, റെയിൽവേ മേൽപാലങ്ങൾ, ഗുഡ്ഷെഡ് നിർമാണം എന്നിവയും പിന്നീടു യൂണിറ്റുകൾക്കു കീഴിൽ വരുമെന്നു റെയിൽവേ ‍ബേ‍ാർഡിന്റെ ഉത്തരവിലുണ്ട്. 

ഇതനുസരിച്ചു തിരുവനന്തപുരം ഡിവിഷനിലെ ടെർമിനൽ, യാർഡ് വികസനം, പാലക്കാട് ഡിവിഷനിലെ പിറ്റ് ലൈൻ, കേ‍ാച്ച് ഫാക്ടറി സ്ഥലം ഉപയേ‍ാഗപ്പെടുത്തൽ എന്നിവയുടെ ചുമതല ഇവർക്കായിരിക്കും.

ഇതേ‍ാടെ, വികസന പദ്ധതികളുടെ ചുമതലയുള്ള വകുപ്പുകൾക്കു ജേ‍ാലിഭാരം കുറയുന്നതിനാൽ അവർക്കു ദൈനംദിന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാകും. എന്നാൽ, പദ്ധതികളുടെ പരിപാലനം ഈ വകുപ്പുകളുടെ ചുമതലയാണ്. 

പാത ഇരട്ടിപ്പിക്കൽ കൺസ്ട്രക്‌ഷൻ വിഭാഗം തന്നെ നടപ്പാക്കും. രണ്ട് അഡീഷനൽ ഡിവിഷൻ മാനേജർമാരുള്ള ഡിവിഷനുകളിൽ ഒരു തസ്തിക ഗതിശക്തി ചീഫ് പ്രേ‍ാജക്ട് മാനേജരുടേതാക്കി. 

അല്ലാത്തിടങ്ങളിൽ, സിപിഎമ്മുമാരെ പ്രത്യേകം നിയമിക്കും. ട്രാഫിക്, ഫിനാൻ‌സ് ഒ‍ാഫിസർമാരും യൂണിറ്റിലുണ്ടാകും. വിരമിച്ച ജീവനക്കാരെ നിയമിക്കാനും  മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സേവനം ആവശ്യാനുസരണം ഉപയേ‍ാഗപ്പെടുത്താനും അനുമതിയുണ്ട്. ഡിവിഷനൽ റെയിൽവേ മാനേജർമാർ‌ക്കാണു ഗതിശക്തിയുടെ മേൽനേ‍ാട്ട ചുമതല. ഇത്തവണത്തെ ബജറ്റിലാണ് അടിസ്ഥാന വികസനത്തിനു ഗതിശക്തി പ്രഖ്യാപിച്ചത്.

English Summary: Gati Shakti unit for railway development

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}