മിസ് ഇന്ത്യ ടെക്സസ് സൗന്ദര്യമത്സരത്തിൽ നേട്ടങ്ങളുമായി താനിഷ

tanisha-kundu-014
താനിഷ കുണ്ടു
SHARE

ഏറ്റുമാനൂർ ∙ മിസ് ഇന്ത്യ ടെക്സസ് സൗന്ദര്യമത്സരത്തിൽ മിസ് ടാലന്റ്, മിസ് ഇന്ത്യ എന്നിവയും യുഎസ്എ ബ്യൂട്ടിഫുൾ ഫെയ്സ്–2022 പട്ടവും നേടി താനിഷ കുണ്ടു (18). 

ടെക്സസിലെ ഓസ്റ്റിനിൽ സ്ഥിരതാമസമാക്കിയ താനിഷ, കെല്ലി സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥിനിയാണ്. യുഎസിൽ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥരാണു താനിഷയുടെ അച്ഛൻ കൗശിക് കുണ്ടുവും അമ്മ മഞ്ജിമയും.

ഏറ്റുമാനൂർ സ്വദേശിനിയാണു മഞ്ജിമ. ഏറ്റുമാനൂർ വടക്കേ നടയിൽ ശർമാസിലെ പരേതനായ നാരായണശർമയുടെയും മനോരമ തമ്പുരാട്ടിയുടെയും മകളാണ്. 

മത്സരത്തിനു മുൻപ് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങാൻ താനിഷ ഏറ്റുമാനൂരിൽ എത്തിയിരുന്നു. കരാട്ടെയിൽ ബ്ലാക്ബെൽറ്റുള്ള ക്ലാസിക്കൽ നർത്തകി  താനിഷ 74 പേർ പങ്കെടുത്ത മിസ് ഇന്ത്യ ടെക്സസിൽ ഫസ്റ്റ് റണ്ണറപ്പുമാണ്. മുൻ മിസ് വേൾഡ് ഡയാന ഹെയ്ഡൻ കിരീടം അണിയിച്ചു.

English Summary: Keralite girl victory at Miss India Texas contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}