ADVERTISEMENT

അമ്പലപ്പുഴ (ആലപ്പുഴ) ∙ ദേശീയപാതയിൽ ബൈക്ക് യാത്രികൻ മിനിലോറിക്ക് അടിയിൽപെട്ടു മരിച്ചു; റോഡിലെ കുഴി ഒഴിവാക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ഇതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ വേണുഗോപാല പിള്ളയുടെയും കാർ‍ത്തികയുടെയും മകൻ അനീഷ്കുമാറാണ് (27) ഇന്നലെ വൈകിട്ടു നാലിനുണ്ടായ അപകടത്തിൽ മരിച്ചത്.

അനീഷ്കുമാർ ആലപ്പുഴ ഭാഗത്തുനിന്നു തെക്കോട്ടു പോകുകയായിരുന്നു. പുന്നപ്ര കുറവൻതോടിനു സമീപം റോഡിലേക്കു കയറ്റി നിർത്തിയിരുന്ന ബസിന്റെ പിന്നിൽ വലതു മൂലയിൽ ഇടിച്ച ബൈക്കിൽനിന്ന് അനീഷ്കുമാർ റോഡിലേക്കു തെറിച്ചുവീണു. പിന്നാലെ വന്ന മിനിലോറി അനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

ബസ് നിർത്തിയതിന് ഏതാനും മീറ്റർ പിന്നിൽ റോഡിന്റെ മധ്യഭാഗത്തോട് അടുത്താണ് കുഴി. അലക്ഷ്യമായ പാർക്കിങ്ങിന് ബസിന്റെ ഉടമയ്ക്കെതിരെ കേസെടുത്തെന്നു പുന്നപ്ര പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ലോറി ഡ്രൈവറാണ് അനീഷ്കുമാർ. 

English Summary: Youth died in bike accident Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com