ലോകായുക്ത ഭേദഗതി ബിൽ: സിപിഐ മന്ത്രിമാർ ആദ്യം എതിർത്തു, പിന്നെ സമ്മതിച്ചു

HIGHLIGHTS
  • അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതി രൂപീകരിക്കാൻ ഭേദഗതി വരും
CPI Ministers
സിപിഐ മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി. File Photo: Manorama
SHARE

തിരുവനന്തപുരം ∙ ലോകായുക്തയുടെ ചിറക് അരിയുന്ന ഭേദഗതി ബില്ലിനെ മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ എതിർത്തു. ഓർഡിനൻസിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി ബിൽ  തയാറാക്കുന്നതു നിയമ പ്രശ്‌നത്തിന് ഇടയാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ മന്ത്രിമാർ സമ്മതം മൂളി.

ലോകായുക്ത വിധി അന്തിമമായി അംഗീകരിക്കുന്നതിനു പകരം അപ്പീൽ അധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരെ നിശ്ചയിച്ചുള്ള  ഭേദഗതിയെയാണ് സിപിഐ മന്ത്രിമാർ എതിർത്തത്. അപ്പീൽ അധികാരിയായി സിപിഐ പ്രതിനിധി കൂടി ഉൾപ്പെടുന്ന സമിതിക്കായി നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാമെന്നാണ് പാർട്ടിക്കു ലഭിച്ച വാഗ്ദാനം.  

അഞ്ചംഗ അപ്പീൽ സമിതി ലോകായുക്തയുടെ അന്തിമ വിധി പരിശോധിക്കണമെന്ന ആവശ്യമായിരിക്കും സിപിഐ നിയമസഭയിൽ ഉന്നയിക്കുക. സമിതിയിൽ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, റവന്യു, നിയമ മന്ത്രിമാർ എന്നിവരുണ്ടാകും. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിനായിരിക്കും മുൻതൂക്കം.  

മന്ത്രിസഭാ യോഗത്തിനു മുൻപു മന്ത്രി കെ.രാജന്റെ ചേംബറിൽ യോഗം ചേർന്ന സിപിഐ മന്ത്രിമാർ ഭേദഗതിയെ എതിർക്കാൻ തീരുമാനിച്ചിരുന്നു. ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ ബില്ലിന്റെ കരട് അവതരിപ്പിച്ചപ്പോൾ രാജൻ എതിർപ്പ് അറിയിച്ചു. പി.പ്രസാദ് പിന്തുണച്ചു. സിപിഐയുടെ വാദം മുഖ്യമന്ത്രി പിണറായി വിജയൻ ശ്രദ്ധിച്ചു കേട്ടു.

kt-jaleel
കെ.ടി.ജലീൽ

മുൻപുണ്ടായിരുന്ന ഓർഡിനൻസിലെ വ്യവസ്ഥകൾ ഉൾപ്പെടുന്ന കരടു ബിൽ അല്ലെങ്കിൽ ഓർഡിനൻസ് റദ്ദായശേഷം ബിൽ കൊണ്ടുവരുന്നതു വരെ അതിനു നിയമ പ്രാബല്യം ലഭിക്കില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതടക്കം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളാണ് മന്ത്രിസഭ അംഗീകരിച്ചത്. 

English Summary: CPI Ministers express displeasure on Lokayukta Ordinance in Cabinet meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}