അടിപിടിക്കു പിന്നാലെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

sreeraj
ശ്രീരാജ്
SHARE

അമ്പലപ്പുഴ  ∙ അടിപിടിയെ തുടർന്ന് യുവാവ് ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ  ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച  രാത്രി  8.10ന്   മെഡിക്കൽ കോളജിന് സമീപം  ട്രെയിൻ തട്ടി മരിച്ചത്. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ  ഇരുകൂട്ടർ തമ്മിൽ അടിപി‌ടി  നടന്നിരുന്നു. ഇവരെ പിടിച്ചു  മാറ്റാൻ  ശ്രീരാജ് പോയിരുന്നു. ഇതിന്  ശേഷം ശ്രീരാജിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര  സ്റ്റേഷനിൽ പരാതി നൽകി. 

ശ്രീരാജിനെ കാണാതാകുന്നതിന് മുൻപ് ബന്ധുവിന്റെ  മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ ചേർന്ന് മർദിച്ചതായി പറയുന്നുണ്ട്.  അതേസമയം ശ്രീരാജിന്റേത് ആത്മഹത്യയാണെന്ന് പുന്നപ്ര പൊലീസ് അറിയിച്ചു. സഹോദരങ്ങൾ.   ശ്രുതി, ശ്രീലക്ഷ്മി.

English Summary: Family on Sreeraj death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA