ഡ്യൂട്ടിക്കിടെ വനിതാ ഗാർഡ് ട്രാക്കിൽ വീണ് മരിച്ച നിലയിൽ
Mail This Article
×
ചെന്നൈ ∙ ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിക്കിടെ പാലക്കാട് സ്വദേശിനിയെ ട്രാക്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തി – ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ അവസാന എസ്എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്ന കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോൾ (38) ആണ് മരിച്ചത്. ഗാർഡിന്റെ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ്: കെ.ശിവദാസ്, മക്കൾ: മാളവിക, ദീപിക.
English Summary: Malayali Railway Guard Found Dead in Track
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.