ചിങ്ങമാസ പൂജയ്ക്ക് ശബരിമല നട തുറന്നു

sabarimala-temple-opening-3
അടുത്ത വർഷത്തേക്കുള്ള താന്ത്രിക നിയോഗം ഏറ്റെടുത്ത തന്ത്രി കണ്ഠര് രാജീവര് ചിങ്ങമാസ പൂജയ്ക്കു നട തുറന്ന ശേഷം ഭക്തർക്ക് പ്രസാദം നൽകുന്നു.
SHARE

ശബരിമല∙ചിങ്ങമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര നട തുറന്നു. ചിങ്ങപ്പുലരിയിൽ ഇന്ന് അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു. ഇന്ന് മലയാളത്തിലെ പുതുവർഷപ്പിറവി ആയതിനാൽ ആയിരങ്ങളാണ് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകരാൻ മലകയറി എത്തിയത്. ദേവ ചൈതന്യം വർധിപ്പിക്കാൻ ഇന്ന്  രാവിലെ 7.30ന് സന്നിധാനത്ത് ലക്ഷാർച്ചന  ആരംഭിക്കും. ഉച്ചയോടെ പൂർത്തിയാക്കി ബ്രഹ്മ കലശത്തിലെ ഭസ്മം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. ഇന്നു മുതൽ 21 വരെ നെയ്യഭിഷേകം ഉണ്ട്. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം. പുഷ്പാഭിഷേകം എന്നിവയും ഉണ്ട്.

∙എരുമേലിയിൽ നിന്ന് പമ്പയ്ക്ക് ബസ് കുറവ്

എരുമേലി ∙ ചിങ്ങമാസ പൂജകൾക്ക് ശബരിമല നട തുറന്നതോടെ എരുമേലിയും സജീവമായി. 21 വരെയാണ് മാസപൂജകൾക്കായി നട തുറക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ഇന്നലെ ഏറെയും എത്തിയത്. ചിട്ടവട്ടങ്ങൾ പാലിച്ച് പേട്ടതുള്ളിയാണ് തീർഥാടകർ ധർമ ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തിയത്.  കച്ചവടസ്ഥാപനങ്ങളും സജീവമായി.

kottayam-erumeli-pilgrims
ചിങ്ങമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ ദർശനം നടത്തുന്നതിനു മുന്നോടിയായി എരുമേലിയിൽ എത്തിയ തീർഥാടകർ പേട്ടതുള്ളുന്നു.

ശബരിമല നട തുറന്നിട്ടും എരുമേലി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് അധികമായി ഒരു ബസ് മാത്രമേയുള്ളൂ. ദിവസവും രാവിലെ ഏഴിനും വൈകിട്ട് 3.45നും ഉള്ള സ്ഥിരം ബസ് കൂടാതെ കൂടാതെ ഉച്ചയ്ക്ക് 12.10ന് ഒരു സർവീസ് കൂടി മാത്രമാണ് എരുമേലിയിൽ നിന്നുള്ളത്. ഇന്നലെ എരുമേലിയിൽ തീർഥാടകരുടെ നല്ല തിരക്ക് ഉണ്ടായിരുന്നു. ബസ് ഉണ്ടോ എന്ന് അന്വേഷിച്ച് ഒട്ടേറെ അയ്യപ്പഭക്തർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തി. സമീപ ഡിപ്പോകൾക്ക് പമ്പാ സർവീസിനു ബസുകൾ നൽകിയിട്ടും എരുമേലി ഡിപ്പോയ്ക്ക് ബസുകൾ നൽകിയില്ലെന്ന് പരാതിയുണ്ട്. കുമളി, പത്തനംതിട്ട ഡിപ്പോകൾക്ക് പമ്പാ സർവീസിനായി 5 ബസുകൾ വീതവും ചെങ്ങന്നൂർ ഡിപ്പോയ്ക്ക് 10 ബസുകളും നൽകി.

English Summary: Sabarimala Temple Opens

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}