നേരിട്ടു പറയാൻ പറ്റാത്ത കാര്യങ്ങൾ സിപിഎം ജലീലിനെക്കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി.സതീശൻ

VD Satheesan (Photo - Manorama)
വി.ഡി. സതീശൻ (ഫയൽ ചിത്രം: മനോരമ)
SHARE

മലപ്പുറം ∙ സംസ്ഥാനത്ത് ഗുണ്ടാ കോറിഡോർ രൂപപ്പെട്ടിരിക്കുകയാണെന്നും ലഹരിമരുന്ന്, സ്വർണക്കടത്ത് സംഘങ്ങൾക്കു ഭരണകക്ഷി കുട പിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട് കൊലപാതകത്തിനു പിന്നിൽ ബിജെപിയാണെങ്കിലും സിപിഎം ആണെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെടണം. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണം. 

എകെജി സെന്ററിലേക്കു പടക്കം എറിഞ്ഞ കേസ് അന്വേഷിച്ചാൽ സിപിഎം നേതാക്കളിലേക്ക് എത്തിച്ചേരും. പടക്കം എറിഞ്ഞ ശേഷം കോൺഗ്രസിനെതിരെ പ്രചാരണം നടത്തിയതു മുതൽ സിപിഎം സെൽഫ് ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണ്.  

കശ്മീരുമായി ബന്ധപ്പെട്ടു രാജ്യദ്രോഹപരമായ പ്രസ്താവനയാണു കെ.ടി.ജലീൽ നടത്തിയത്. തങ്ങൾക്കു നേരിട്ടു പറയാൻ പറ്റാത്ത കാര്യങ്ങൾ സിപിഎം ജലീലിനെക്കൊണ്ടു പറയിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ കേസിലുണ്ടായേക്കാവുന്ന വിധി ഭയന്നാണു ലോകായുക്തയുടെ പല്ലും നഖവും സർക്കാർ ഊരിയെടുക്കുന്നത്. സിപിഐയുടെ നിലപാട് എന്താണെന്നു അറിയില്ലെന്നും സതീശൻ പറഞ്ഞു.

English Summary: V.D. Satheesan against CPM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}