ADVERTISEMENT

തിരുവനന്തപുരം∙ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 58–ാം സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. നാളെ വൈകിട്ട് 4 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 21 ന് 12 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാർ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

സമ്മേളത്തിനു മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് ഉച്ചയ്‌ക്കു 3 ന് പാളയത്ത് സ്വദേശാഭിമാനിയുടെ പ്രതിമയ്ക്കു മുന്നിൽ നിന്നാരംഭിച്ചു കേസരി മന്ദിരത്തിനു മുന്നിൽ സമാപിക്കും. നാളെ രാവിലെ 10 നാണ് പ്രതിനിധി സമ്മേളനം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ് അവതരിപ്പിക്കുന്ന റിപ്പോർട്ടിന്മേൽ ചർച്ച. വൈകിട്ട് 6 ന് കലാപരിപാടികൾ. 21 ന് രാവിലെ റിപ്പോർട്ട് ചർച്ച പുനരാരംഭിക്കും. തുടർന്ന് സംസ്ഥാന ട്രഷറർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ തിരഞ്ഞെടുപ്പ്. സമാപന സമ്മേളനത്തിനു ശേഷം പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത അധ്യക്ഷത വഹിക്കും.

സമ്മേളനത്തിനു മുന്നോടിയായി മാധ്യമ, വ്യവസായ, ടൂറിസം സെമിനാറുകൾ സംഘടിപ്പിച്ചു.

English Summary: KUWJ state conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com