ADVERTISEMENT

മൂവാറ്റുപുഴ ∙ കാനഡയിൽ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ പണം തട്ടിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് നസ്രത്ത് ഹിൽ കരിക്കുളം ഡിനോ ബാബു സെബാസ്റ്റ്യൻ (31) ആണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വിദേശത്തേക്കു കടന്ന പ്രതികളിൽ ഒരാളെ തിരികെ എത്തിക്കാൻ തിരച്ചിൽ നോട്ടിസ് തയാറാക്കിയതായും ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഐഇഎൽടിഎസ് യോഗ്യത ഇല്ലാതെ കാനഡയിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുന്നൂറോളം ഉദ്യോഗാർഥികളിൽ നിന്ന് 5 കോടിയിലേറെ രൂപയാണു സംഘം തട്ടിയെടുത്തത്. 

മൂവാറ്റുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് കൺസൽറ്റന്റ്, ബ്രിട്ടിഷ് അക്കാദമി എന്നീ സ്ഥാപനങ്ങളുടെ മറവിലായിരുന്നു തട്ടിപ്പ്. 2019 മുതൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെ ഒട്ടേറെ പരാതികൾ പൊലീസിനു ലഭിച്ചിരുന്നു. തട്ടിപ്പിനിരയായ തൊടുപുഴ സ്വദേശി റൂറൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്നാണു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. 

English Summary: Man arrested in job fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com