ADVERTISEMENT

കൊച്ചി ∙ കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് ഒന്നാം സ്ഥാനത്തുള്ള പ്രിയ വർഗീസിനെ ഒഴിവാക്കി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജി കോടതി പിന്നീടു പരിഗണിക്കും. 

അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ 8 വർഷത്തെ അധ്യാപനപരിചയം പ്രിയ വർഗീസിനില്ലെന്ന് ആരോപിച്ചാണ് ഹർജി. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാൻസലർ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി പ്രിയയ്ക്ക് ഇന്റർവ്യൂവിൽ തന്നെക്കാൾ മാർക്ക് നൽകിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, പ്രിയ വർഗീസ് തുടങ്ങിയവരാണ് ഹർജിയിൽ എതിർകക്ഷികൾ.

English Summary: Petition in High Court against Priya Varghese's Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com