നാടിന്റെ ആദരമേറ്റുവാങ്ങി ക്യാപ്റ്റൻ നിർമൽ മടങ്ങി

nirmal-shivaraj-cremation
ക്യാപ്റ്റൻ നിർമൽ ശിവരാജ് (ഇടത്), നിർമിലന്റെ മൃദേഹത്തിനു മുന്‍പിൽ സല്യൂട്ട് നൽകുന്ന ഉദ്യോഗസ്ഥൻ (വലത്)
SHARE

കൊച്ചി ∙ ‘അമ്മയുടെ സ്വർണമേ, നീ എന്തിനാ നേരത്തേ പോയേ...’  മകൻ നിർമൽ ശിവരാജന്റെ മൃതദേഹം സൂക്ഷിച്ച പേടകത്തിൽ ഇരുകൈകളും ചേർത്ത് അമ്മ സുബൈദ തേങ്ങിക്കരഞ്ഞപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ കണ്ണിലും നനവു പടർന്നു. 

മധ്യപ്രദേശിൽ അണക്കെട്ടു തുറന്നപ്പോഴുണ്ടായ മിന്നൽപ്രളയത്തിൽ അകപ്പെട്ട് അന്തരിച്ച ആർമി ക്യാപ്റ്റൻ എറണാകുളം കലൂർ കറുകപ്പിള്ളി സ്വദേശി നിർമൽ ശിവരാജന്റെ (30) മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ആദരം അർപ്പിക്കാൻ നാടാകെയെത്തി. മധ്യപ്രദേശിൽ നിന്നു സേനാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നലെ ഉച്ചയ്ക്കു 2.15നാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.

nirmal-sivaraj-funeral
ലാസ്റ്റ് സല്യൂട്ട്: മധ്യപ്രദേശിൽ മരിച്ച ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം എറണാകുളം പച്ചാളം ശ്മശാനത്തിലെത്തിച്ചപ്പോൾ സല്യൂട്ട് നൽകുന്ന ഭാര്യ ലഫ്റ്റനന്റ് ഗോപിചന്ദ്ര. ജബൽപുർ സൈനിക ആശുപത്രിയിൽ നഴ്സാണ് ഗോപിചന്ദ്ര. അച്ഛൻ പി.കെ. ശിവരാജൻ സമീപം.

ജബൽപുരിലെ സൈനിക ആശുപത്രിയിൽ നഴ്സായ ഭാര്യ ലഫ്റ്റനന്റ് ഗോപിചന്ദ്ര, അച്ഛൻ ചന്ദ്രബാബു, അമ്മ ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു. മറാത്ത ലൈറ്റ് ഇൻഫെന്ററി റജിമെന്റിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, ഉമ തോമസ് എന്നിവർ വിമാനത്താവളത്തിലെത്തി നേതൃത്വം നൽകി.

സേനാംഗങ്ങളുടെ അകമ്പടിയോടെ വൈകിട്ട് മൂന്നരയോടെ കലൂർ കറുകപ്പിള്ളി ഭാഗ്യതാര നഗറിലെ വീട്ടിലെത്തിച്ചു. അഞ്ചോടെ പച്ചാളം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സംസ്ഥാന സർക്കാരിനായി മന്ത്രി പി.രാജീവ് വീട്ടിലെത്തി ആദരമർപ്പിച്ചു. 

ജബൽപുരിൽ ജോലി ചെയ്യുന്ന ഭാര്യയെ സന്ദർശിച്ചശേഷം 15നു രാത്രി പച്മാർഹിയിലെ എഇസി ട്രെയിനിങ് സെന്ററിലേക്കു പോകുന്നതിനിടെയാണ് ക്യാപ്റ്റൻ നിർമലിന്റെ കാർ മിന്നൽപ്രളയത്തിൽ പെട്ടത്. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയാണു കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്. രാഷ്ട്രത്തിന്റെ ഒരു വീരപുത്രനെയാണു നഷ്ടപ്പെട്ടതെന്നും മാതൃരാജ്യത്തിനുവേണ്ടിയുള്ള ആ ധീരജവാന്റെ പ്രവർത്തനം രാഷ്ട്രമെന്നും സ്മരിക്കുമെന്നും കേന്ദ്ര സഹ മന്ത്രി ഭഗവന്ത് ഹുബ പറഞ്ഞു.

English Summary: Cremation of Captain Nirmal Shivaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}