ADVERTISEMENT

കൊണ്ടോട്ടി ∙ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ എക്സ്റേ പരിശോധനയ്ക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച 2 യാത്രക്കാർ കടന്നുകളയാന്‍ ശ്രമം നടത്തി. രണ്ടുപേരെയും പിടികൂടിയെങ്കിലും ഒരാളിൽനിന്നു സ്വർണം കണ്ടെത്തിയില്ല.

ഇന്നലെ വൈകിട്ടാണു സംഭവം. ദുബായിൽനിന്നെത്തിയ 2 യാത്രക്കാരെയാണു കസ്റ്റംസ് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേരും ഓടിയെങ്കിലും ഒരാളെ ഉടൻ പിടികൂടി. ഇയാളിൽനിന്ന് ഒരു കിലോയിലേറെ മിശ്രിതം കണ്ടെത്തി. മറ്റൊരു യാത്രക്കാരൻ ആശുപത്രിയുടെ മതിൽ ചാടി. പിന്നീട് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി പരിശോധിച്ചെങ്കിലും സ്വർണം ലഭിച്ചില്ല. വിവരമറിഞ്ഞു പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാമത്തെ യാത്രക്കാരൻ കടന്നുകളയാന്‍ ശ്രമിച്ച വഴിയില്‍ സ്വർണം ഒളിപ്പിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

English Summary: Gold smuggling accused arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com