ADVERTISEMENT

പൊള്ളാച്ചി ∙ ഇരട്ടി പണം നൽകാമെന്ന വ്യാജേന സൂപ്പർമാർക്കറ്റ് ഉടമയിൽനിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്തു പകരം കടലാസ് കഷണങ്ങൾ നൽകിയ മലയാളി അറസ്റ്റിലായി. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറ സ്വദേശി ഷണ്മുഖമാണ് (52) അറസ്റ്റിലായത്.

കിണത്തുക്കടവിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഒടയകുളം സ്വദേശി രാജേന്ദ്രൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. മു‍ൻപരിചയമുള്ള രാജേന്ദ്രനെ ഷണ്മുഖം ഫോണിൽ ബന്ധപ്പെട്ടു തന്റെ കൈവശം കള്ളപ്പണമുണ്ടെന്നും 25,000 രൂപ തന്നാൽ 50,000 തിരികെ തരാമെന്നും അറിയിച്ചു. പണം നൽകിയ രാജേന്ദ്രന് 50,000 രൂപ തിരിച്ചുനൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇരട്ടി നൽകാമെന്ന വാഗ്ദാനം നൽകിയത്. 

English Summary: Palakkad native arrested in fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com