ADVERTISEMENT

കളമശേരി ∙ എടിഎമ്മുകളിൽ നിന്നു പണം പുറത്തേക്കു വരുന്ന ഭാഗത്തു സ്കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷണം സ്ഥാപിച്ചു പണം തട്ടിയെടുക്കുന്ന മോഷ്ടാവ് യുപി സ്വദേശി മുബാറക് അലി അൻസാരി (40) പൊലീസ് പിടിയിൽ. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നൽകിയ പരാതിയിലാണു എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്.

ഇന്നലെ പൊലീസ് പട്രോളിങ്ങിനിടയിൽ ഇടപ്പള്ളി ടോളിനു സമീപം പ്രതിയോടു രൂപസാദൃശ്യമുള്ള ആളെ കണ്ട്  പിന്തുടർന്നു പിടികൂടുകയായിരുന്നു.

English Summary: Thief under arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com