ADVERTISEMENT

പാലക്കാട് ∙ മാഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നു കെ.കെ.ശൈലജയെ വിലക്കിയ സിപിഎം, കേരളത്തിൽ 8 പേരെ വെടിവച്ചു കൊല്ലാൻ നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് ഭരണാധികാരി കൊടുക്കുന്ന അവാർ‍ഡുകൾ ആർക്കെങ്കിലും സ്വീകരിക്കാനാകുമോ എന്നു ചിന്തിക്കുന്നതു നല്ലതാണെന്നു കെ.കെ.രമ എംഎൽഎ. മാവോയിസ്റ്റുകളെന്ന പേരിൽ 8 പേരെ കൊലപ്പെടുത്തിയത് ഇടതുപക്ഷ ഭരണത്തിനു കീഴിലാണ്. 

കേരളത്തിൽ ഭരണപക്ഷത്തിന്റെ രാഷ്ട്രീയപക്ഷം ഏതാണെന്നു വ്യക്തമാക്കണം. ആദിവാസിഭൂമി വരെ കയ്യേറുന്നവരെ സംരക്ഷിക്കുകയും അഴിമതിക്കു കളമൊരുക്കാൻ ലോകായുക്തയുടെ പല്ലും നഖവും അരിയുകയും ചെയ്യുന്നവരെ ഇടതുപക്ഷം എന്നു വിളിക്കാനാകില്ല. ആർഎംപി ജില്ലാ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു കെ.കെ.രമ.

English Summary: K.K. Rema statement against ldf government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com