നിർണയരീതിയില്‍ മാറ്റം; അധ്യാപകദിനത്തിൽ അവാർഡ് പ്രഖ്യാപിക്കാനായില്ല

teacher-representational-image
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ സംസ്ഥാന അധ്യാപക അവാർഡുകൾ നിശ്ചയിക്കുന്ന രീതിയിൽ മാറ്റം. ഈ വർഷം പുതിയ രീതിയിലുള്ള അവാർഡ് നിർണയ നടപടി പൂർത്തിയാകാത്തതിനാൽ അധ്യാപകദിനത്തിൽ അവാർഡ് പ്രഖ്യാപിക്കാൻ സാധിച്ചില്ല.

അധ്യാപക അവാർഡുകൾക്ക് അർഹതയുള്ളവർ സ്വയം അപേക്ഷിക്കുന്ന രീതിയാണു മാറ്റിയത്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 5 വിഭാഗങ്ങളിലുള്ള അധ്യാപകർക്കാണ് അവാർഡ്. പിടിഎ, എസ്എംസി, സ്റ്റാഫ് കൗൺസിൽ, സ്കൂൾ പാർലമെന്റ്, ക്ലാസ് ലീഡർമാരുടെ കൂട്ടായ്മ എന്നിവയാണ് 15 വർഷം സർവീസുള്ള അധ്യാപകരെ നാമനിർദേശം ചെയ്യേണ്ടത്. ക്രിമിനൽ കേസ് പ്രതികൾ, അച്ചടക്കനടപടി നേരിട്ടവർ, ഡപ്യുട്ടേഷനിൽ കഴിയുന്നവർ, സമഗ്ര ശിക്ഷയിലെ സംരക്ഷിത അധ്യാപകർ എന്നിവരെ നാമനിർദേശം ചെയ്യാൻ പാടില്ല. അധ്യാപനത്തിലും സംഘാടനത്തിലുമുള്ള മികവ്, സാമൂഹിക പങ്കാളിത്തം തുടങ്ങിയവ പരിഗണിക്കണം.

പ്രൈമറി വിഭാഗത്തിലെ നാമനിർദേശം എഇഒയ്ക്കും സെക്കൻഡറിയിലേത് ഡിഇഒയ്ക്കും ഹയർസെക്കൻഡറിയിലേത് ആർഡിഡിമാർക്കുമാണു നൽകേണ്ടത്. എഇഒ, ഡിഇഒ, ആർഡിഡി തല സമിതികൾ പ്രാഥമിക പരിശോധന നടത്തി നൽകുന്ന ശുപാർശ കലക്ടർ അധ്യക്ഷനായുള്ള ജില്ലാ തല സമിതി വിലയിരുത്തും. അവർ ശുപാർശ ചെയ്യുന്നവരുടെ യോഗ്യത പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഏഴംഗ സംസ്ഥാനതല സമിതി അവലോകനം ചെയ്യും. ക്ലാസ് അവതരണം, ഇന്റർവ്യൂ എന്നിവയിലൂടെ ആയിരിക്കും അവാർഡ് ജേതാക്കളെ തീരുമാനിക്കുക. നാമനിർദേശത്തിനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്. 2 മാസത്തിനുള്ളിൽ അവാർഡ് നിർണയം പൂർത്തിയാക്കാനാണു സാധ്യത.

English Summary: State teacher awards not announced

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}