ADVERTISEMENT

തൊടുപുഴ ∙ എം.എം.മണി എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഭാര്യയുടെ പേരിൽ വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്തു നിർമിക്കുന്ന സിപ്‌ലൈൻ പദ്ധതിaക്കു റവന്യു വകുപ്പിന്റെ നോട്ടിസ്. ഭൂപതിവുചട്ടം ലംഘിച്ചതിന്റെ പേരിൽ പട്ടയം റദ്ദാക്കുന്നതിനു മുന്നോടിയായാണു നോട്ടിസ് നൽകിയത്. രണ്ടു മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിൽ തൂങ്ങി സഞ്ചരിക്കുന്ന സാഹസിക വിനോദമാണു സിപ്‌ലൈൻ.

1964ലെ ഭൂപതിവു ചട്ടമനുസരിച്ച് പതിച്ചു നൽകിയ ഭൂമിയിൽ ദേശീയപാതയോടു ചേർന്നാണു സിപ്‌ലൈൻ പദ്ധതി നിർമാണം ആരംഭിച്ചത്. ഭൂപതിവു നിയമപ്രകാരമുള്ള പട്ടയഭൂമിയിൽ വീടു നിർമാണത്തിനും കൃഷിക്കും മാത്രമേ അനുവാദമുള്ളൂ. ചട്ടം ലംഘിച്ചു നിർമാണം നടത്തിയെന്നാണു റവന്യു വകുപ്പിന്റെ കണ്ടെത്തൽ. 

പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ സ്ഥലമുടമകളെ നേരിൽക്കണ്ടു പട്ടയം റദ്ദു ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കാനാണു കലക്ടർ ദേവികുളം സബ് കലക്ടർക്കു നിർദേശം നൽകിയിരിക്കുന്നത്.

ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണു റവന്യു വകുപ്പ് നോട്ടിസ് നൽകിയത്. പക്ഷേ, താൽക്കാലിക നിർമാണം മാത്രമാണു നടത്തിയിട്ടുള്ളത്. ദേശീയപാതാ അതോറിറ്റി ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും സിപ്‌ലൈൻ പൊളിച്ചുനീക്കാമെന്നു  എഴുതിനൽകിയാണു നിരാക്ഷേപ പത്രം വാങ്ങിയിട്ടുള്ളത്. തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഈ നീക്കത്തിനു പിന്നിൽ.

നിലവിൽ റവന്യു വകുപ്പ് വെള്ളത്തൂവൽ ഉൾപ്പെടെ 8 വില്ലേജുകളിൽ താൽക്കാലിക നിർമിതികൾക്കു പോലും നിരാക്ഷേപ പത്രം നൽകാത്ത സാഹചര്യമാണ്. 

സ്ഥിരനിർമാണം അല്ലാത്തതിനാൽ സിപ്‌ലൈൻ പദ്ധതിക്കു റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു വെള്ളത്തൂവൽ പഞ്ചായത്ത് അന്നു നൽകിയ വിശദീകരണം. 

Content Highlights: Land issue, MM Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com