ADVERTISEMENT

കൊച്ചി ∙ റോഡിലെ കുഴിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലുവ – പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ ബൈക്ക് മറിഞ്ഞു പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന മാറമ്പിള്ളി കുന്നത്തുകര കുറുങ്കുളം കുഞ്ഞുമുഹമ്മദ് (73) ആണു മരിച്ചത്. കഴിഞ്ഞ മാസം 20നു ചാലയ്ക്കൽ പതിയാട്ട് കവലയിലായിരുന്നു അപകടം. റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ചു ഹൈക്കോടതി ജില്ലാ കലക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നാട്ടുകാരും ജനപ്രതിനിധികളും മാസങ്ങളായി പരാതി പറഞ്ഞിട്ടും ആലുവ – പെരുമ്പാവൂർ റോഡിൽ ഇപ്പോഴും നിറയെ കുഴികളാണ്. പൊതുമരാമത്തു വകുപ്പ് ഒരു വർഷം മുൻപു കിഫ്ബിക്കു കൈമാറിയ റോഡ് ആണിത്.

(1) കുഞ്ഞു മുഹമ്മദ് (2) കുഞ്ഞുമുഹമ്മദ് വീണ കുഴി. അപകടം നടന്ന ദിവസം രാത്രി നാട്ടുകാർ കുഴി അടയ്ക്കുന്നതിനിടെ എടുത്ത വിഡിയോയിൽ നിന്ന്.
(1) കുഞ്ഞു മുഹമ്മദ് (2) കുഞ്ഞുമുഹമ്മദ് വീണ കുഴി. അപകടം നടന്ന ദിവസം രാത്രി നാട്ടുകാർ കുഴി അടയ്ക്കുന്നതിനിടെ എടുത്ത വിഡിയോയിൽ നിന്ന്.

അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ കിഫ്ബി അനുവദിച്ചെങ്കിലും ഇതുവരെ പൂർണമായി ഉപയോഗിച്ചിട്ടില്ല. അപകടത്തിനിടയാക്കിയ കുഴി പിറ്റേദിവസം നാട്ടുകാർ കോൺക്രീറ്റിട്ട് മൂടുകയായിരുന്നു. വലിയ കുഴികൾ നാട്ടുകാർ മണ്ണും മെറ്റലും ഉപയോഗിച്ചു പലവട്ടം നികത്തിയിട്ടും ഫലമുണ്ടായില്ല. ആലുവ – മൂന്നാർ റോഡിൽ പെരുമ്പാവൂർ മുതൽ കോതമംഗലം വരെയുള്ള ഭാഗത്തും വൻ കുഴികളുണ്ട്. ദേശീയപാതയിൽ ആലുവയ്ക്കു സമീപം അത്താണിയിൽ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചത് ഒരു മാസം മുൻപാണ്. 

English Summary: Man dies after falling into pothole on Aluva-Perumbavoor Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com