ADVERTISEMENT

ആലപ്പുഴ ∙ നിയമസഭയിലെ സംഘർഷത്തിനിടെ യുഡിഎഫ് അംഗങ്ങൾ തന്നെ തല്ലി ബോധംകെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധിച്ച ജയരാജന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ വിചാരണയിൽ ഇരിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും തന്റെ അഭിപ്രായം കോടതിൽ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാത്തിയതായിരുന്നു മന്ത്രി. 

English Summary: Minister V Sivankutty On EP Jayarajan's Controversial Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com