ADVERTISEMENT

തൊടുപുഴ ∙ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങളുമായി 3 പേർ വനം വകുപ്പിന്റെ പിടിയിലായി. ഒരടി വീതം വലുപ്പമുള്ള 2 വിഗ്രഹങ്ങളുമായി തൊടുപുഴ അഞ്ചിരി പാലകുന്നേൽ ജോൺസ് (56), ഇഞ്ചിയാനി കേളത്ത് കുര്യാക്കോസ് (47), മടക്കത്താനം പുൽക്കുന്നേൽ കൃഷ്ണൻ (60) എന്നിവരെയാണു പിടികൂടിയത്. 

പുരാവസ്തു ഉപകരണങ്ങളുടെ മറവിൽ ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണു വനം വകുപ്പ് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് ഇവരെ പിടികൂടിയത്. ജോൺസന്റെ ഉടമസ്ഥതയിൽ ഇഞ്ചിയാനിയിലുള്ള വീട്ടിലാണു ശിൽപങ്ങൾ സൂക്ഷിച്ചിരുന്നത്.

ശിൽപങ്ങൾ വാങ്ങാനെന്ന പേരിൽ പ്രതികളുമായി ബന്ധപ്പെട്ടാണു വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ കുടുക്കിയത്. 25 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ച ശേഷം വേഷം മാറിയെത്തിയാണു മൂവരെയും പിടികൂടിയത്. 

ശിൽപങ്ങൾ നിർമിക്കാൻ ആനക്കൊമ്പു ലഭിച്ചതു തൊടുപുഴയിലെ പ്രമുഖനിൽ നിന്നാണെന്നു പ്രതികൾ മൊഴി നൽകിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ പക്കൽ ഒരു ചാക്കു നിറയെ പുരാവസ്തുക്കളെന്നു തോന്നിപ്പിക്കുന്ന സാധനങ്ങൾ ഉണ്ടായിരുന്നു. 

English Summary: Three arrested with statue made out of elephant horn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com