ബൈക്കിൽ അഭ്യാസം വേണ്ട, ക്യാംപസിലും നിരീക്ഷണം; ഓപ്പറേഷൻ സേഫ് ക്യാംപസ്

HIGHLIGHTS
  • ഓപ്പറേഷൻ സേഫ് ക്യാംപസ് പദ്ധതിയുമായി മോട്ടർ വാഹന വകുപ്പ്
bike-accident
SHARE

തിരുവനന്തപുരം∙ കോളജ് വിദ്യാർഥികളുടെ ഡ്രൈവിങ് സംസ്കാരം മെച്ചപ്പെടുത്താൻ ‘ഓപ്പറേഷൻ സേഫ് ക്യാംപസ്’ പദ്ധതിയുമായി മോട്ടർ വാഹന വകുപ്പ്. കോവിഡിനുശേഷം കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ ഏതാണ്ട് 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ് എന്നതും 18– 25 പ്രായക്കാരാണു കൂടുതലും അപകടത്തിൽപ്പെടുന്നത് എന്നതും കണക്കിലെടുത്താണിത്. 

ബസുകളുടെ എണ്ണം കാര്യമായി കുറഞ്ഞതോടെയാണ് കോവിഡിനു ശേഷം ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടിയത്. റജിസ്റ്റർ ചെയ്യുന്ന മൊത്തം വാഹനത്തിന്റെ 69.5% ഇരുചക്ര വാഹനങ്ങളും 15% കാറുകളുമാണ്. 

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തു നടന്ന അപകടത്തിന്റെ 43.7% ഇരുചക്ര വാഹനങ്ങളാണ്. അപകട മരണം സംഭവിച്ചവരിൽ 43 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ പോയവരാണ്. അതിൽ 21% പേരും 18 –25 പ്രായക്കാരാണ്. കേരളത്തിൽ ഇത് 19% ആണ്. 

‘അപകട’ വാഹനങ്ങളുടെ പട്ടിക തയാറാക്കും

ക്യാംപസുകളിലും യുവാക്കൾക്കിടയിലും ശക്തി കൂടിയ ബൈക്കുകളുടെ ദുരുപയോഗം വലിയ അപകടങ്ങൾക്കിടയാക്കുന്നതായി മോട്ടർവാഹന വകുപ്പ്. 

അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തും. വാഹനങ്ങളുടെ ഡേറ്റാബേസ് കോളജിന്റെ സഹകരണത്തോടെ തയാറാക്കും. രൂപമാറ്റം വരുത്തി ക്യാംപസിലെത്തുന്ന വാഹനങ്ങളുടെ പട്ടികയും തയാറാക്കും. വാഹനങ്ങൾക്കു കോളജുകളിൽ ഗേറ്റ് പാസ് നിർബന്ധമാക്കും. 

നിയമലംഘനം നിരീക്ഷിക്കുന്ന സ്ക്വാഡിന്റെ നമ്പറും വിവരവും ലഭ്യമാക്കും. ആഘോഷ ദിവസങ്ങളിൽ ക്യാംപസിനുള്ളിലെ വാഹന ദുരുപയോഗം തടയാൻ പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കും.

English Summary: Motor Vehicle Department launches Operation Safe Campus project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}