ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ്കാല നിയന്ത്രണങ്ങൾ ലംഘിച്ചതിന് പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു പൊലീസ് ഉന്നതർ അറിയിച്ചു.

കേസുകൾ എത്രത്തോളം ഉണ്ടെന്ന് അറിയാനും അനന്തര നടപടികൾ ആലോചിക്കാനും കണക്കെടുപ്പു നടക്കുന്നുണ്ട്. 2020 മാർച്ച് മുതൽ 2022 മാർച്ച് 19വരെ 12.27 ലക്ഷം പേർക്കെതിരെയാണ് കേസ് എടുത്തത്. മാർച്ചിനു ശേഷമുള്ള കണക്കു കൂടി ലഭിക്കാനുണ്ട്. ലഭ്യമായ കണക്കനുസരിച്ചു 35 കോടി രൂപയിലധികമാണ് പിഴ ചുമത്തിയിരിക്കുന്നത്. പലരും പിഴ അടച്ചിട്ടില്ല.

ക്വാറന്റീൻ ലംഘനം മുതൽ മാസ്ക് ധരിക്കാത്തതു വരെയാണ് കേസുകൾ. ഈ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചാൽ ഇതിനകം പിഴ അടച്ചവരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണമെന്നും ആലോചിക്കേണ്ടി വരും. 29നു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.

English Summary: No decision to withdraw cases regarding covid regulation violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com