ADVERTISEMENT

തൃശൂർ ∙ കൊച്ചി – സേലം ദേശീയപാതയിൽ പാലിയേക്കര, കോയമ്പത്തൂർ എൽ ആൻഡ് ടി ടോൾ പ്ലാസകളിലൂടെ പിരിച്ച ടോൾ തുക 1500 കോടി കടന്നു. കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിൽ പുതുതായി തുടങ്ങിയ ടോൾ പ്ലാസയിൽ നിന്നുള്ള പിരിവിനു പുറമേയുള്ള തുകയാണിത്. പാലിയേക്കരയിൽ 6 വർഷം കൂടി പിരിവിനു ടോൾ കമ്പനിക്ക് അനുമതിയുണ്ട്. കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ 7 വർഷം കൂടി പിരിക്കാം. സേലം ഭാഗത്തേക്കു യാത്ര ചെയ്യാനുള്ള പാതയാണിത്. പന്നിയങ്കരയിൽ 10 വർഷം കൂടി പിരിവു തുടരും. 

മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ 64.94 കിലോമീറ്റർ ദേശീയപാത വികസനത്തിന് 721.17 കോടി രൂപയാണു ചെലവായത്. ഈ പാതയിലെ യാത്രയ്ക്കു ടോൾ പിരിക്കാൻ സ്ഥാപിച്ച പാലിയേക്കര ടോൾ പ്ലാസയിൽ ഇതുവരെയുള്ള പിരിവ് 1069 കോടി കടന്നു. 

English Summary: Paliyekkara Toll Plaza collection crossed 1500 crore 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com