ADVERTISEMENT

കുമളി∙ കുടുംബവഴക്കിനെത്തുടർന്ന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ദമ്പതികളിൽ ഭാര്യ മരിച്ചു. ചക്കുപള്ളം പട്ടാശേരിൽ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് വിനോദ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

12ന് രാത്രിയിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭർത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു.

ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കൽ കോളജിലെത്തി മേൽനടപടികളെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും. മക്കൾ: അനന്തകുമാർ, സുനന്ദകുമാർ, ആദർശ്.

English Summary: Couple set themselves ablaze; Women dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com