ADVERTISEMENT

പാലക്കാട് ∙ പറമ്പിക്കുളം ഡാമിന്റെ ഷട്ടർ ശരിയാക്കാൻ 3 ദിവസത്തിലധികം വേണ്ടിവരും. ഡാമിൽനിന്ന് ഷട്ടർ വഴിയുള്ള ഒഴുക്കു നിലയ്ക്കാൻ 27 അടി വെള്ളം താഴണം. അറ്റകുറ്റപ്പണി നടത്താൻ അതുവരെ കാത്തിരിക്കണം. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ചു 11 അടി വെള്ളം താഴ്ന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ്, തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ 3 ഷട്ടറുകളിൽ ഒരെണ്ണം തകർന്ന് ഒലിച്ചു പോയത്.

ശക്തമായ കുത്തൊഴുക്കിൽ കുരിയാർകുറ്റി പുഴയിലൂടെ പെരിങ്ങൽകുത്ത് ഡാമിലേക്കു ക്രമാതീതമായി വെള്ളമൊഴുകി. പുലർച്ചെ 3 മുതൽ പെരിങ്ങൽകുത്തിലെ 6 ഗേറ്റുകൾ ഘട്ടംഘട്ടമായി തുറന്നു വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി. 

ഇന്നലെ വൈകിട്ടോടെ ഷട്ടർ വഴി ഒഴുകുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞു. രാവിലെ സെക്കൻഡിൽ 20,000 ഘനയടി നിരക്കിൽ ഒഴുകിയിരുന്നത് വൈകിട്ട് 15,200 അടിയായി കുറഞ്ഞു. ഇതോടെ ചാലക്കുടിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലെ പ്രളയഭീതി ഒഴിഞ്ഞു.

 

English Summary: Parambikulam dam shutter damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com