നടി കേസ്: കോടതിമാറ്റത്തിനെതിരെ അതിജീവിത നൽകിയ ഹർജി തള്ളി

1248-kerala-high-court
SHARE

കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ എറണാകുളം സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ നിന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി തള്ളി. 

സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി ജനുവരി 31നാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സിയാദ് റഹ്മാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ ഹർജിക്കാരി ഉന്നയിച്ച വാദങ്ങൾ വിശദമായി പരിശോധിച്ചതിനുശേഷം തള്ളി.

ഹർജിക്കാരി തുടക്കം മുതൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇതു മാധ്യമങ്ങൾ അവരുടെ സ്റ്റുഡിയോകളിൽ നടത്തിയ മാധ്യമ വിചാരണയുടെ ഫലമാണെന്ന് അഭിപ്രായപ്പെട്ടു. 

ഹൈക്കോടതി ഉത്തരവ് പ്രകാരമാണു അ‍‍ഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയിലേക്കു നേരത്തേ കേസ് മാറ്റിയതെന്നും അതു ജുഡീഷ്യൽ ഉത്തരവായിരുന്നെന്നും അതിജീവിത അറിയിച്ചു. 

എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയ പുതിയ ഉത്തരവ് ഭരണപരമായ ഉത്തരവാണ്. ഈ ഉത്തരവ് ആദ്യത്തെ ജുഡീഷ്യൽ ഉത്തരവിന് എതിരാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും വാദിച്ചു. വിചാരണക്കോടതി ജഡ്ജിക്ക് എട്ടാം പ്രതി നടൻ ദിലീപുമായി ബന്ധമുണ്ടെന്നും ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നുമുള്ള ആരോപണങ്ങൾ ഉൾപ്പെടെ ഹൈക്കോടതി തള്ളി. 

വിചാരണക്കോടതി മാറ്റത്തിനെതിരെ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിൽ അതിജീവിത ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നറിയുന്നു.  

ചാനൽ ചർച്ചകളെ വിമർശിച്ച് കോടതി

കൊച്ചി ∙ കോടതി നടപടികളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ വാർത്തകൾക്കു പകരം കാഴ്ചപ്പാടുകളാണു ചാനൽ ചർച്ചകളിലുള്ളതെന്നു ഹൈക്കോടതി. 

കോടതിക്കു മുന്നിൽ വയ്ക്കുന്ന വസ്തുതകളെയും കോടതി തീരുമാനമെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാതെയും കോടതി ആശ്രയിക്കുന്ന നിയമത്തിലെ വ്യവസ്ഥകളും തത്വങ്ങളും അറിയാതെയുമാണിതെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ പറഞ്ഞു. 

English Summary: Actress attack case Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}