കണ്ണൂർ ജയിലിലേക്ക് കഞ്ചാവ് കടത്ത്: ഓട്ടോഡ്രൈവർ അറസ്റ്റിൽ

muhammed-bhasheer
കെ.മുഹമ്മദ് ബഷീർ
SHARE

കണ്ണൂർ∙വൻ സുരക്ഷാ വീഴ്ച വെളിവാക്കി സെൻട്രൽ ജയിലിലെ അടുക്കളയിൽ ഓട്ടോറിക്ഷയിൽ 3 കിലോഗ്രാം കഞ്ചാവ് ഇറക്കിയ കേസിൽ, ഓട്ടോറിക്ഷയുടെ ഡ്രൈവറെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. 

കാസർകോട് ബാര സ്വദേശി ബെൽക്കാട് വീട്ടിൽ കെ.മുഹമ്മദ് ബഷീർ (49) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഞ്ചാവ് എത്തിച്ച  ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഉദുമയിൽ ബുധൻ രാത്രിയാണു കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ.ബിനുമോഹൻ, എഎസ്ഐമാരായ അജയൻ, രഞ്ജിത്, സിപിഒ രാജേഷ് എന്നിവരും ഡാൻസാഫ് (ലഹരിവിരുദ്ധ സ്ക്വാഡ്) അംഗങ്ങളും ചേർന്നാണു പ്രതിയെ പിടികൂടിയത്. 

കാസർകോട്ടു നിന്നാണു ക‍ഞ്ചാവ് കണ്ണൂരിലെത്തിച്ചതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ജയിലിനകത്തുള്ള ചിലർ ഫോണിൽ നൽകിയ നിർദേശപ്രകാരമാണിതെന്നും സൂചനയുണ്ട്. 

English Summary: Autorikshaw driver arrested in giving banned substance into Kannur central jail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}