കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം:ക്വട്ടേഷൻ സംഘത്തിലെ 4 പേർ പിടിയിൽ

jeenu
ജീനു കനകരാജ്, അജിത്ത്, വിനു, ശിവരഞ്ജിത്ത്.
SHARE

കൊട്ടിയം (കൊല്ലം) ∙ കണ്ണനല്ലൂർ വാലിമുക്കിൽ വീട്ടിൽ നിന്നു പതിനാലുകാരനെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ ഫിസിയോതെറപ്പിസ്റ്റ് ഉൾപ്പെടെ സംഘത്തിലെ 4 പേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ഇതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ആറായി. 

ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളിൽ ഒരാളും ഫിസിയോ തെറപ്പിസ്റ്റുമായ തമിഴ്നാട് കുഴിത്തുറ ഇരവൻ കുഴിവിള വീട്ടിൽ ജീനു കനകരാജ് (24), സംഘത്തിലുണ്ടായിരുന്ന കുഴിത്തുറ ഇളക്കുടി വിളയിൽ തിരുത്തുവപുരം വീട്ടിൽ അജിത്ത് (24), തിരുവട്ടാർ തോട്ടുകരയിൽ വീട്ടിൽ വിനു (34), മൂവാറ്റുമുളം ഇളയമ്പറ വീട്ടിൽ ശിവരൻ ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ സംഘത്തലവൻ ഉൾപ്പെടെ 2 പേർ കൂടി ഇനി പിടിയിലാകാൻ ഉണ്ട്. 

കന്യാകുമാരി കാട്ടാത്തുറ തെക്കതിൽ പുലിയൻവിളയിൽ ബിജു (30), കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ നൽകിയ ഫിസിയോതെറപ്പിസ്റ്റ് മുഖത്തല കിഴവൂർ സെയ്ദലി മൻസിലിൽ സെയ്ഫ് അലി (26) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഈ മാസം 5നാണ് സംഭവം. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ മാതാവ് സെയ്ഫലിയുടെ മാതാവിൽ നിന്നു കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിലുളള വിരോധമാണ് സംഭവത്തിനു പിന്നിൽ.  

തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പൂവാറിൽ കാർ ഉപേക്ഷിച്ച ശേഷം ഓട്ടോയിൽ കുട്ടിയുമായി കടന്നുകളഞ്ഞ ബിജുവിനെ പൊലീസ് പിടികൂടി കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.

English Summary: Kollam kidnapping case; 4 arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}