തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികൾക്ക് മോദി സർക്കാർ അംഗീകാരം നൽകി: ജാവഡേക്കർ

prakash
സേവാ പാക്ഷികം പ്രദർശിനി കൊച്ചിയിൽ പ്രകാശ് ജാവഡേക്കർ ഉദ്ഘാടനം ചെയ്യുന്നു. എസ്.സുരേഷ്, ടി.പി.സിന്ധു മോൾ, കെ.എസ്.രാധാകൃഷ്ണൻ, സി.ജി.രാജഗോപാൽ, സി.കൃഷ്ണകുമാർ, എ.എൻ.രാധാകൃഷ്ണൻ, പത്മജ എസ്.മേനോൻ, കെ.എസ്.ഷൈജു എന്നിവർ സമീപം.
SHARE

കൊച്ചി ∙ ദേശീയ സ്വതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയിട്ടും വേണ്ടത്ര അംഗീകാരം കിട്ടാതെ തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികൾക്കു മോദി സർക്കാർ അംഗീകാരവും ആദരവും നൽകിയെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള ഘടകം പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേവാ പാക്ഷികം പ്രദർശിനി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 8 വർഷം കൊണ്ടു ദേശീയവാദികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാനും അവരെ ഒന്നിപ്പിക്കാനും മോദി സർക്കാരിനു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary: Prakash Javadekar visits Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}