പാത ഇരട്ടിപ്പിക്കൽ: ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം

railway-track
SHARE

തിരുവനന്തപുരം ∙ ഡിവിഷനു കീഴിൽ തമിഴ്നാട്ടിലെ ഇരണിയലിനും നാഗർകോവിലിനും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി.

∙ പൂർണമായി റദ്ദാക്കിയവ:  26നും 29നും രാത്രി 11.25ന് മധുര ജംക്‌ഷനിൽനിന്നു പുറപ്പെടേണ്ട മധുര ജംക്‌ഷൻ – പുനലൂർ എക്സ്പ്രസ് (16729), 27നും 30നും പുനലൂരിൽനിന്നു വൈകിട്ട് 5.20 ന് പുറപ്പെടേണ്ട പുനലൂർ – മധുര ജംക്‌ഷൻ എക്സ്പ്രസ് (16730).

∙ ഭാഗികമായി റദ്ദാക്കിയവ: 26, 29 തീയതികളിൽ മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംക്‌‌ഷൻ ഏറനാട് എക്സ്പ്രസ് (16605) തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. 

27, 30 തീയതികളിൽ പുലർച്ചെ 2ന് നാഗർകോവിലിൽ നിന്നു പുറപ്പെടേണ്ട മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) പുലർച്ചെ 3.35ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സർവീസ് ആരംഭിക്കും. 

∙ സമയമാറ്റം: നാഗർകോവിൽ ജംക്‌ഷനിൽ നിന്നു രാവിലെ 4.05ന് പുറപ്പെടേണ്ട നാഗർകോവിൽ ജംക്‌ഷൻ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് 27, 30 തീയതികളിൽ ഒരു മണിക്കൂറും 35 മിനിറ്റും വൈകി രാവിലെ 5.40 ന് പുറപ്പെടും.

ഈ ട്രെയിനുകൾക്ക് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി റദ്ദാക്കി.

ഐലൻഡ് എക്സ്പ്രസ് വൈകും

ഇന്നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) തമിഴ്നാട്ടിലെ സോമനായക്കൻപട്ടി സ്റ്റേഷനിൽ ഒരു മണിക്കൂർ പിടിച്ചിടും.

English Summary: Track doubling Nagercoil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}