ADVERTISEMENT

കോഴിക്കോട് ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി കൂരാരത്ത് നജീഷ് (40) 5 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയിലായി. 2017 ജൂൺ 9നു നടന്ന സംഭവത്തിലെ ഒന്നാം പ്രതി ഷിജിൻ, രണ്ടാം പ്രതി എൻ.പി.രൂപേഷ് എന്നിവരെ 2018 നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. നജീഷ് സംഭവത്തിനു ശേഷം ദുബായിലേക്കു കടക്കുകയായിരുന്നു.

ലുക്കൗട്ട് നോട്ടിസും ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചതിനെ തുടർന്നു ദുബായ് പൊലീസ് പിടികൂടി നജീഷിനെ ഇന്ത്യയിലേക്കു കയറ്റിവിടുകയായിരുന്നു. വടകരയിൽ ആർഎസ്എസ് ഓഫിസ് ആക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായാണു സിപിഎം ഓഫിസിനു ബോംബെറിഞ്ഞതെന്നു നേരത്തെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

 

English Summary: CPM office bomb attack; Man arrested after 5 years at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com