ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസിക്ക് നേരെ ഇനി കല്ലെറിയുന്നതിനു മുൻപ് കിടുകിടാ വിറയ്ക്കുന്ന രീതിയിലുള്ള വേഗത്തിലും നിശ്ചയിച്ചുറപ്പിച്ചതുമായ നടപടിയെടുക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കെഎസ്ആർടിസിക്കുണ്ടായ നഷ്ടവും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സാ ചെലവും അക്രമികളിൽനിന്നും ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനയുടെ ഭാരവാഹികളിൽനിന്നും എങ്ങനെ ഈടാക്കാനാവുമെന്ന് ഹർജി ഇനി പരിഗണിക്കുന്ന 17ന് അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർ നടപടികൾക്കു മേൽനോട്ടം വഹിച്ച് കോടതിക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary: How can govt recover losses caused by hartal, asks High Court 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com