ലഹരി: സീരിയൽ നടൻ അടക്കം 6 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

DRUG-MARKETS
(Photo by JOAQUIN SARMIENTO / AFP)
SHARE

ബെംഗളൂരു∙ കോളജ് വിദ്യാർഥികൾക്കു ലഹരി എത്തിച്ചു നൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു. 

മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരും അറസ്റ്റിലായി. 

English Summary: Malayali serial actor arrested with drugs in Bengaluru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}