ADVERTISEMENT

തിരുവനന്തപുരം ∙ വ്യവസായ പാർക്കുകളിലോ പുറത്തോ വനിതകൾ തുടങ്ങുന്ന സംരംഭങ്ങൾക്കു സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ കരടിലാണ് ഈ സ്ത്രീസൗഹൃദ നിർദേശം.

വ്യവസായത്തിനു വേണ്ട ഭൂമി വിലയ്ക്കോ പാട്ടത്തിനോ എടുക്കുമ്പോൾ ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയായും 2% റജിസ്ട്രേഷൻ ഫീസായുമാണ് ഈടാക്കുന്നത്. വനിതാ സംരംഭങ്ങൾക്ക് ഇതു പൂർണമായി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ എല്ലാ സംരംഭകർക്കും കിൻഫ്ര പാർക്കിൽ ഇവ ഒഴിവാക്കിയിട്ടുണ്ട്. മറ്റു പ്രധാന നിർദേശങ്ങൾ: 

∙ സർക്കാരിനു കീഴിലെ ധനകാര്യ ഏജൻസികളിൽനിന്നു വായ്പയെടുത്താൽ 2% വരെ പലിശ സബ്സിഡി. 

∙ എംഎസ്എംഇകൾക്ക് എവിടെനിന്നു വായ്പയെടുത്താലും 4% വരെ പലിശ സബ്സിഡി.

‘വലിയ ശാലകൾ പ്രായോഗികമല്ല’

∙ കേരളത്തിലെ സാഹചര്യത്തിൽ വലിയ നിർമാണശാലകൾ പ്രായോഗികമല്ലെന്നു കരടിൽ പറയുന്നു. പകരം, അധികം ഭൂമി വേണ്ടാത്തതും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതും മലിനീകരണം കുറഞ്ഞതുമായ ഹൈടെക് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. 

 

English Summary: No stamp duty for women entrepreneurs Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com