ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശസ്ഥാപനങ്ങൾ വാഹനം വാടകയ്ക്ക് എടുത്താൽ മതിയെന്ന മുൻ തീരുമാനം തിരുത്തി 13 ലക്ഷം രൂപ വരെ വിലയുള്ളവ വാങ്ങിക്കാൻ അനുമതി നൽകി. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംഘടനയുടെ സമ്മർദത്തെ തുടർന്നാണ് ചെലവുചുരുക്കൽ തീരുമാനത്തിൽനിന്നു സർക്കാർ പിൻവാങ്ങിയത്.

സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനം ഒഴിയും മുൻപു എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. മേയർമാർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനം വാങ്ങാൻ നിലവിൽ അനുമതി ഉണ്ട്. 

 

 

English Summary: Local bodies can buy vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com