ADVERTISEMENT

തിരുവനന്തപുരം ∙ കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി. 32–34 ഡിഗ്രി സെൽഷ്യസാണു പകൽ താപനില. ഏറ്റവും കൂടുതൽ താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് പുനലൂരിലാണ്; 34 ഡിഗ്രി. കോട്ടയത്ത് 33.4, കോഴിക്കോട് 33.2.

അന്തരീക്ഷ താപനിലയെക്കാൾ കൂടുതൽ ചൂട് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ഹീറ്റ് ഇൻഡക്സ് ഇതിലും ഏറെയാണ്. അന്തരീക്ഷ താപനിലയും ഈർപ്പവും ഉൾപ്പെടുന്ന സമവാക്യം വഴി ചൂട് കണക്കാക്കുന്ന ഈ രീതി പ്രകാരം ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്കു മേൽ ആണ്.  

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ വർധിച്ച തോതും കനത്ത ചൂട് അനുഭവപ്പെടുന്നതിനു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനിൽ നിന്നുള്ള ഈ കിരണങ്ങളുടെ തീവ്രത വർധിക്കാൻ കാരണം. ചില ജില്ലകളിൽ യുവി ഇൻഡക്സ് ആപൽക്കരമായ 12 കടന്നതായി ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

 

English Summary: Monsoon withdrawal Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com