വഴിവിട്ട ബന്ധം, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവിനെ കൊന്ന് ഓട്ടോഡ്രൈവറും ഭാര്യയും

vinod
കൊല്ലപ്പെട്ട പ്രകാശ്, വിനോദ് കുമാർ, ഭാര്യ നിത്യ, വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ്.
SHARE

കുമളി ∙ തമിഴ്നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ തുടരുന്നു.

കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്.  പ്രദേശത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്. 

പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ അയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതി തയാറാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തന്റെ നഗ്നചിത്രങ്ങൾ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നു നിത്യ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

21 മുതൽ ഭർത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നൽകിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

English summary: Auto Rickshaw driver and wife arrested for killing young man

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}